സ്കൂളുകളും പഠനവും മെച്ചപ്പെടുത്തും; യുഎഇയില്‍ പരിശോധന തുടരുന്നു

Date:

Share post:

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളില്‍ അധികൃതരുടെ പരിശോധന തുടരുന്നു. സ്‌കൂളുകൾ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സ്‌കൂളുകൾ നൽകുന്നതെന്താണെന്നും അവരുടെ ശക്തിയും ദൗർബല്യങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണ നൽകാനും കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ പദ്ധതികൾ കണ്ടെത്തുന്നതിനുമായാണ് പരിശോധനകൾ സംഘടിപ്പിച്ചത്.

ദുബായിലും അബുദാബിയിലും, കൊറോണ മഹാമാരിയുടെ സമയത്ത് നേരിട്ടുള്ള പരിശോധനകൾ നിർത്തി വച്ചിരുന്നു. പകരം ഓൺലൈൻ മാർഗങ്ങൾ ഉപയോഗിച്ചുളള പരിശോധനകളാണ് നടന്നുവന്നത്. അതേസമയം പരിശോധനാ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഓഗസ്റ്റിൽ അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് ദുബായായും മാർച്ചിൽ ഷാർജയും ഫലങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചനകൾ.

മൂല്യനിർണ്ണയത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന നേട്ടം, വ്യക്തിപരവും സാമൂഹികവുമായ വികസനം, നവീകരണ കഴിവുകൾ, അധ്യാപനവും വിലയിരുത്തലും, സ്കൂളിന്റെ നേതൃത്വവും മാനേജ്മെന്റും ഉൾപ്പെടെ നിരവധി വിഭാഗങ്ങളിലാണ് സ്കൂളുകളെ വിലയിരുത്തുന്നത്. അബുദാബിയില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് വിപുലമായ പരിശോധനകൾ നടത്തുന്നത്.

ദുബായില്‍ 2008 മുതല്‍ പ്രൈവറ്റ് സ്‌കൂൾ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി സമാനമായ പരിശോധനകൾ നടത്തുന്നുണ്ട്. ഫീസ് വര്‍ദ്ധനവ് ഉൾപ്പടെയുളള തീരുമാനങ്ങൾ ഇത്തരം പരിശോധനകൾക്ക് ശേഷമാണ് നിര്‍ണയിക്കുക.

ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി 2022 ഒക്ടോബറിലാണ് ആദ്യഘട്ട പരിശോധനാ പരിപാടി ആരംഭിച്ചത്. ഇതുവരെ 36 സ്വകാര്യ സ്കൂളുകൾ വിലയിരുത്തി. രണ്ടാംഘട്ട പരിശോധന മാർച്ചിൽ അവസാനിക്കുമെന്നും 74 സ്‌കൂളുകൾ വിലയിരുത്തുമെന്നുമാണ് റിപ്പോര്‍ട്ടുകൾ.

അതേസമയം യുഎഇയിലെ നിരവധി സ്കൂളുകൾ ലോകോത്തര നിലവാരമുളള സ്കൂളുകളുെട പട്ടികയില്‍ മുന്നിലുണ്ട്. സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ അഡ്മിനിസ്ട്രേറ്റീവ് തലത്തിലും പിഴകൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...