നിയമലംഘകരെ കണ്ടെത്താൻ ബഹ്റിനിൽ പരിശോധന കർശനമാക്കി അധികൃതർ. നിയമങ്ങൾ ലംഘിച്ച് ബഹ്റിനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനും തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ നിരീക്ഷിക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. ക്യാപിറ്റൽ, നോർത്തേൺ, സൗത്തേൺ ഗവർണറേറ്റുകളിലാണ് ബഹ്റിൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പ്രത്യേക പരിശോധന നടത്തിയത്.
തൊഴിലിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നെടത്തിയ പരിശോധനയിൽ തൊഴിൽ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.