ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഒരു ദിർഹത്തിന് 22.65 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഗൾഫിലെ കറൻസികൾക്കെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഇന്നലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്.
ഒമാൻ റിയാൽ 216.08 രൂപ, ബഹ്റൈൻ റിയാൽ 220.75 രൂപ, സൗദി റിയാൽ 22.18 രൂപ, കുവൈത്ത് ദിനാർ 270.5 രൂപ, ഖത്തർ റിയാൽ 22.81 രൂപ എന്നിങ്ങനെയാണ് ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നതെങ്കിലും മാസത്തിന്റെ പകുതി പിന്നിട്ടതിനേത്തുടർന്ന് പണമില്ലാത്തതിനാൽ പലർക്കും ഈ സാഹചര്യത്തിൽ നാട്ടിലേക്ക് പണമയ്ക്കാൻ സാധിച്ചില്ല. അതിനാൽ എക്സ്ചേഞ്ചുകളിൽ സാധാരണ നിലയിലുള്ള തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്.