ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണ.എല്ലാവര്ക്കും ഒരേ അവസരവും അവകാശവും കടമയുമാണ് ഉള്ളത് എന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. വംശം, ജാതി, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന് എന്ന നിലയിലുള്ള വ്യക്തിത്വമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദി സന്ദേശത്തിലൂടെ അറിയിച്ചു. രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഇന്ന് രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. മാത്രമല്ല സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് രാജ്യത്ത് പ്രത്യേക ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന കാര്യത്തിൽ അതിയായ സന്തോഷവുമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ പെണ്മക്കള് ഇനിയും മുന്നോട്ടുപോകണമെന്നാണ് ആഗ്രഹമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.