ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യ-യുഎഇ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, പ്രതിരോധം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം 3ന് പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും.