ആയുഷ് വിസയുടെ പുതിയ കാറ്റഗറി അവതരിപ്പിച്ച് റിയാദ് ഇന്ത്യൻ എംബസി. ഇതോടെ മികച്ച ചികിത്സ തേടി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി വിസ ലഭിക്കും. പുതിയ തീരുമാന പ്രകാരം എ വൈ 1 വിസ മെഡിക്കൽ രോഗികൾക്കും എ വൈ-2 വിസ മെഡിക്കൽ അറ്റൻഡന്റുമാർക്കും നൽകും.
വിസയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. https://indianvisaonline.gov.in എന്ന ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ https://eoiriyadh.gov.in/page/visa-services/ എന്ന പേജിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.