ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി പ്രത്യേക കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുകയാണ് ഖത്തർ ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസിയും അപെക്സ് സംഘടനയായ ഐ.സി.ബി.എഫും ചേർന്ന് സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലാർ ക്യാമ്പ് മേയ് 24 വെള്ളിയാഴ്ച അൽ ഖോറിലെ കോർ ബേ റെസിഡൻസിയിൽ വച്ചായിരിക്കും നടക്കുക. രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ നടക്കുന്ന ക്യാമ്പിൽ പ്രവാസികൾക്ക് പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടാം.
പാസ്പോർട്ട്, പി.സി.സി സേവനം, അറ്റസ്റ്റേഷൻ എന്നിവ ക്യാമ്പിൽ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർ എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം കൊണ്ടുവരണം. ഓൺലൈൻ ഫോറം പൂരിപ്പിക്കാനുള്ള സൗകര്യം രാവിലെ എട്ട് മണി മുതൽ ലഭ്യമായിരിക്കും. അത് മാത്രമല്ല, തൊഴിൽ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ഇവിടെ ലഭ്യമായിരിക്കും.