ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്ത് വിഭാഗത്തില്‍ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യ. അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണമടക്കം നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മയെയാണ് പരാജയപ്പെടുത്തിയതോടെയാണ് സ്വര്‍ണവും വെള്ളിയും ഇന്ത്യ സ്വന്തമാക്കിയത്.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ കൊറിയയെ 149-145 എന്ന സ്കോറിന് തകര്‍ത്താണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇതേയിനത്തില്‍ ഇന്ത്യ വെങ്കലവും നേടിയിട്ടുണ്ട്. ഇന്ത്യയുടെ അതിഥി സ്വാമിയാണ് വെങ്കലം കരസ്ഥമാക്കിയത്.
വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്പേയിയെ തകര്‍ത്ത് സ്വര്‍ണമെഡല്‍ നേടിയതോടെയാണ് രാജ്യത്തിന്റെ മെഡല്‍ നേട്ടം 100ല്‍ എത്തിയത്. ശനിയാഴ്ച നടന്ന ഫൈനലില്‍ 26-25 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ 100 മെഡല്‍ സ്വന്തമാക്കിയത്.
INDIA
100 medals ✅
25 Gold ✅India win GOLD medal in Women Kabaddi after beating Chinese Taipei 26-24 in a thrilling Final.
Historic Golden GOLD for India as it gets India 100th medal overall & 25th Gold #AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/2zp2Nq0rCd
— India_AllSports (@India_AllSports) October 7, 2023