ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള അക്കാദമിക് സഹകരണം ശ്കതമാക്കി ഇന്ത്യയും യുകെയും. പഠനാവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കും കരുത്തുപകരുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അക്കാദമിക് യോഗ്യതകൾ പരസ്പരം അംഗീകരിക്കുന്നതും ഇരുരാജ്യങ്ങളിലും വിദ്യാര്‍ത്ഥികൾക്ക് കൂടുതല്‍ പഠനാവസരങ്ങൾ ഒരുക്കുന്നതുമാണ് കരാര്‍.
ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് മൂർത്തിയും യുകെ രാജ്യാന്തര വ്യവസായ സെക്രട്ടറി ജയിംസ് ബൗളറുമാണ് കരാറിൽ ഒപ്പിട്ടത്. കരാറനുസരിച്ച് ഇന്ത്യയിൽ നിന്നു യുകെയിലേക്കും തിരിച്ചും കൂടുതൽ വിദ്യാർഥികൾ പഠനാവശ്യങ്ങളായി എത്തുന്നതോടെ പരസ്പര സഹകരണം ശക്തമാകും. അക്കാദമിക് വിഷയങ്ങളിലെ ഗവേഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിനും കരാർ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടേയും യുകെയുടേയും പ്രധാനമന്ത്രിമാർ തമ്മില്‍ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനമായിരുന്നു. വിദ്യാഭ്യാസ മേഖലയിലടക്കം പത്ത് വര്‍ഷത്തിനകം പരസ്പര സഹകരണം ശ്കതമാക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തത്. അതേസമയം വിദ്യാഭ്യാസത്തിന്‍റെ അന്തർദ്ദേശീയവൽക്കരണം സുഗമമാക്കുന്നതിന് ന്താരാഷ്ട്ര സഹകരണം വിപുലമാക്കാനാണ് ഇന്ത്യയുടെ നീക്കം.