ഇന്ത്യയും സൗദിയും തമ്മില്‍ 2023ലേക്കുള്ള ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ക്കാണ് ഹജ്ജിന് അവസരം ഒരുങ്ങുക.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലമും സൗദി ഹജ്ജ് ഉംറ സഹമന്ത്രി ഡോ.അബ്ദുള്‍ഫത്താഹ് സുലയിനുമാണ് ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചത്. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ്ജ് എക്സ്പോയിരുന്നു ചര്‍ച്ചകൾ.
പുതിയ കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരമുണ്ട്. 2019ല്‍ 2 ലക്ഷം തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജിന് അവസരം ലഭിച്ചിരുന്നു. 2020ലും 21ലും കൊവിഡ് വ്യാപനം മൂലം വിദേശ ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 2022ല്‍ വിദേശ തീര്‍ഥാടകര്‍ക്ക് പ്രവേശനം നൽകിയപ്പോൾ 79,237 പേര്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തി.
ഇന്ത്യയുമായി ഹജ്ജ് കരാറില്‍ ഒപ്പുവെച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ച രാജ്യങ്ങളുടെ എണ്ണം 19 ആയി. ഇന്തോനേഷ്യ, ഇറാന്‍, തുര്‍ക്കി, യമന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.