ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് എത്തുന്നവര്‍ ഓൺലൈനില്‍ അപ്പോയിൻമെന്റ് എടുക്കണം. ഒക്ടോബര്‍ പത്ത് മുതൽ ഓൺലൈൻ അപ്പോയിന്റമെന്റ് നിർബന്ധമാക്കിയെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്.
അടിയന്തിര ആവശ്യങ്ങൾക്കു മാത്രമേ ഇനിമുതല്‍ നേരിട്ട് അനുമതി നല്‍കൂ. ഇ മെയിലിൽ ലഭിച്ച അപ്പോയിൻമെന്റ് രേഖയും, തിരിച്ചറിയൽ രേഖകളുമായാണ് ആവശ്യക്കാര്‍ ദുബായ് ഊദ്മേത്തയിലുളള അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ എത്തേണ്ടത്.
www.ivsglobalattestation.com എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. തിരിച്ചരിയല്‍ രേഖയിലെ വിവരങ്ങളും സമര്‍പ്പിക്കണം. ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾ നല്‍കുന്നതിന് കരാര്‍ ഏറ്റെടുത്തിരിക്കുന്നത് എസ്.ജി.ഐ.വി.എസ് ഗ്ലോബൽ കോമേഴ്സ്യൽ ഇൻഫോർമേഷൻ സർവീസ് എന്ന സ്ഥാപനമാണ്.