മാധ്യമ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി

Date:

Share post:

സൗദിയിലെ മാധ്യമ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മാനവശേഷി വികസന നിധിയും, മീഡിയ മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മാധ്യമ മേഖലയുമായി ബന്ധപ്പെട്ട നാല് വിഭാഗത്തിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ഡിജിറ്റൽ മേഖലയിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഡിജിറ്റൽ അഡ്വർട്ടൈസിംഗ്, ഡിജിറ്റൽ ഗെയിമുകൾ, ഡിജിറ്റൽ വീഡിയോ, ഡിജിറ്റൽ ഓഡിയോ എന്നീ നാല് പ്രധാന മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽ റാജ്ഹിയുടെയും മീഡിയ മന്ത്രി സൽമാൻ അൽ ദോസരിയുടെയും മാനവശേഷി വികസന നിധി എക്സിക്യൂട്ടീവ് ഡയറക്ടർ സാമിൽ അൽ റയ്യാന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...