2023-ൽ അജ്മാനിൽ പൊതുബസുകൾ ഉപയോഗിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി. 25,81,376 യാത്രക്കാരാണ് അജ്മാനിലെ പൊതുബസുകൾ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
19,10,151 പേർ ആഭ്യന്തര റൂട്ടുകളിലും 6,71,225 പേർ ബാഹ്യ റൂട്ടുകളിലും യാത്ര ചെയ്തതായാണ് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി വ്യക്തമാക്കിയത്. എമിറേറ്റിൻ്റെ ബസ് ശൃംഖലയിൽ ആകെ 1,26,111 റൂട്ടുകളാണുള്ളത്. ഇതിൽ 84,459 ആഭ്യന്തര റൂട്ടുകളും 41,652 ബാഹ്യ റൂട്ടുകളുമാണ് ഉൾപ്പെടുന്നത്.
കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി വിവിധ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. വരും വർഷങ്ങളിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഒമർ മുഹമ്മദ് ലൂത്ത പറഞ്ഞു.