വിദേശ രാജ്യത്തെ രണ്ടാമത്തെ ഐഐടി ക്യാമ്പസ് അബുദാബിയിൽ സ്ഥാപിക്കുന്നതിൻ്റെ ആവേശത്തിൽ യുഎഇയിലെ പ്രവാസി വിദ്യാർത്ഥികൾ. പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പും( അഡൈക്) ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും ഡൽഹി ഐഐടിയും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവച്ചതോടെയാണ് പദ്ധതി
ഡൽഹി ഐഐടിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസാണ് അബുദാബിയിൽ തുറക്കുന്നത്. 2024 ജനുവരിയിൽ മാസ്റ്റേഴ്സ് കോഴ്സുകളും സെപ്റ്റംബറിൽ ബിരുദ കോഴ്സുകളും ആരംഭിക്കാനാണ് നീക്കം. സുസ്ഥിര ഊർജം, കാലാവസ്ഥാ പഠനങ്ങൾ, കമ്പ്യൂട്ടിംഗ്, ഡാറ്റാ സയൻസ് എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണ കേന്ദ്രങ്ങളും സർവ്വകലാശാല വിഭാവനം ചെയ്യുന്നുണ്ട്.
ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് യുഎഇയിലെ ഐഐടി പഠനത്തിനായി കാത്തിരിക്കുന്നത്. പ്രവാസി വിദ്യാർത്ഥികൾക്ക് മത്സരാധിഷ്ഠിത ലോകത്ത് മികച്ച വിദ്യാഭ്യാസം നേടാൻ കഴിയുന്ന നീക്കമാണ് ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പുവച്ചതോടെ സംജാതമായത്.