ഇടുക്കിയിൽ സാമൂഹിക മാധ്യമം വഴി 11കാരിയെ വിൽപ്പനയ്ക്ക് വെച്ചത് രണ്ടാനമ്മ

Date:

Share post:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ വിൽക്കാൻ വെച്ചത് രണ്ടാനമ്മ. പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ 11കാരിയെ വിൽക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് രണ്ട് ദിവസം മുൻപാണ്.

പെൺകുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടർന്നാണ് പോസ്റ്റിട്ടതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. സ്വന്തം ഫോൺ ഉപയോഗിച്ചാണ് പോസ്റ്റിട്ടതെന്നും പ്രതി സമ്മതിച്ചു. ഇവർക്ക് ആറ് മാസം പ്രായമായ കുഞ്ഞുള്ളതിനാൽ അറസ്റ്റ് ചെയ്യുന്നതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉപദേശം പൊലീസ് തേടി. പെൺകുട്ടിയെ പൊലീസ് കൗൺസിലിംഗിന് വിധേയമാക്കും.

സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ അക്കൗണ്ട് ഉപയോഗിച്ച്‌ പോസ്റ്റിട്ടത് രണ്ടാനമ്മയാണെന്ന് കണ്ടെത്തിയത്. കഞ്ചാവ് വിൽപ്പനയടക്കം നിരവധി കേസുകളിൽ പ്രതിയാണ് പിതാവ്. സംഭവത്തിൽ നേരത്തെ പൊലീസ് പിതാവിനെ ചോദ്യം ചെയ്‌തിരുന്നു. ഇതിനെ കുറിച്ച്‌ അറിയില്ലെന്നും തന്റെ ഫെയ്‌സ്‌ബുക്ക് മറ്റാരോ ഉപയോഗിച്ചിരുന്നു എന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണ് വിൽക്കാനുണ്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...