ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീൻഫൽഡ് സ്റ്റേഡിയം വേദിയാകും. സന്നാഹ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുകയെന്നാണ് വിവരം. ഇന്ന് ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമായത്.
ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്, ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, ഐസിസി സിഇഒ ജെഫ് അലാർഡിസ് എന്നിവരും ചടങ്ങിലുണ്ടായിരുന്നു. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് 10 മത്സരങ്ങളിലായിട്ടാണ് നടക്കുക.
ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. ഫൈനലും ഇതേ വേദിയിലാണ്. സെമി ഫൈനൽ മത്സരങ്ങൾക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസും മുംബൈ വാംഖഡെ സ്റ്റേഡിയവും വേദിയാവും. അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത എന്നിവർക്ക് പുറമെ ചെന്നൈ ചെപ്പോക്ക്, ധരംശാല, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ബംഗളൂരു നഗരങ്ങളിലും ലോകകപ്പ് നടക്കും.
പ്രധാന മത്സരങ്ങൾ ഇങ്ങനെ:
ഒക്ടോബർ 5: ഉദ്ഘാടന മത്സരം: ഇംഗ്ലണ്ട് vs ന്യൂസിലാൻഡ്, അഹമ്മദാബാദ്
ഒക്ടോബർ 15: ഇന്ത്യ vs പാകിസ്ഥാൻ, അഹമ്മദാബാദ്
നവംബർ 4: ഇംഗ്ലണ്ട് vs ഓസ്ട്രേലിയ, അഹമ്മദാബാദ്
നവംബർ 14: ആദ്യ സെമിഫൈനൽ, മുംബൈ
നവംബർ 16: രണ്ടാം സെമിഫൈനൽ, കൊൽക്കത്ത
നവംബർ 19: ഫൈനൽ, അഹമ്മദാബാദ്