വിൻഡീസിന് എതിരായ വിജയം; ഐസിസി റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

Date:

Share post:

ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ രോഹിത് ശർമ്മയ്ക്ക് സ്ഥാനക്കയറ്റം. ഏറെക്കാലത്തിന് ശേഷം ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ. 751 പോയിൻ്റ് നേടിയാണ് രോഹിതിൻ്റെ മുന്നേറ്റം . അതേസമയം മുൻ ക്യാപ്റ്റൻ വിറാട് കോലി 14ആം സ്ഥാനത്ത് തുടരുകയാണ്.

വെസ്റ്റിൻ്റീസിന് എതിരായ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയതാണ് രോഹിത് ശർമ്മയ്ക്ക് തുണയായത്. അരങ്ങേറ്റ മത്സരത്തിലെ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത യശ്വസി ജയ്‌സ്വാൾ ആദ്യ നൂറിൽ ഇടംപിടിച്ചതും ശ്രദ്ധേയമായി. 73ആം സ്ഥാനത്താണ് ജയ്സ്വാൾ. കാറടപകടത്തിൽ പരുക്കേറ്റ് കഴിയുന്ന ഋഷഭ് പന്ത് ആദ്യപത്തിൽനിന്ന് 11ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി.

വിൻഡീസിനെതിരായ വിജയത്തോടെ ഇന്ത്യൻ ബൌളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. രവീന്ദ്ര ജഡേജ 10ആം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയുടെ ആർ അശ്വിൻ ഒന്നാം സ്ഥാനം നിലനിർത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിലും ഇരുവരും മുന്നിലാണ്. രവീന്ദ്ര ജഡേജ ഒന്നാമതും ആർ അശ്വിൻ രണ്ടാമതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...