ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ വിമാനയാത്ര സുഗമമാക്കാന്‍ ഇനി ഐബിഎസിന്‍റെ ഐഫ്ളൈ സ്റ്റാഫ് സോഫ്റ്റ് വെയര്‍

Date:

Share post:

ഫിലിപ്പൈൻ എയർലൈൻസിൻറെയും അനുബന്ധ കമ്പനിയായ പിഎഎൽ എക്സ്പ്രസ്സിൻറെയും ജീവനക്കാരുടെ വിമാന യാത്രകൾ ഐബിഎസിൻറെ ഐഫ്ളൈ സ്റ്റാഫ് വഴി കൈകാര്യം ചെയ്യുന്നതിന് തുടക്കമായി. നിലവിലുള്ള ജീവനക്കാരുടെയും വിരമിച്ചവരുടെയും വിമാനയാത്രകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള സാസ് അധിഷ്ഠിത സോഫ്റ്റ് വെയർ ആണ് ഐഫ്ളൈ സ്റ്റാഫ്. ഫിലിപ്പൈൻ എയർലൈൻസിൻറെയും പിഎഎൽ എക്സ്പ്രസ്സിൻറെയും ജീവനക്കാർക്കും ആശ്രിതർക്കും വിമാനയാത്ര പ്ലാൻ ചെയ്യുന്നതും ബുക്ക് ചെയ്യുന്നതും ഇതോടുകൂടി കൂടുതൽ ലളിതമാകും.

ഐബിഎസിൻറെ സാസ് അധിഷ്ഠിതമായ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ദക്ഷിണപൂർവേഷ്യയിലെ ആദ്യത്തേതും ഏഷ്യ പസഫിക് മേഖലയിലെ നാലാമത്തേതും വിമാനക്കമ്പനിയാണ് ഫിലിപ്പൈൻ എയർലൈൻസ്. ഐഫ്ളൈ സ്റ്റാഫിൻറെ വരവിന് മുമ്പ് ദിവസങ്ങൾ എടുത്തിരുന്ന പല നടപടി ക്രമങ്ങളുമാണ് ഇപ്പോൾ ലഘൂകരിച്ചത്. കടലാസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കൽ, മികച്ച സൈബർ സുരക്ഷാസംവിധാനം, മൾട്ടിപ്പിൾ പെയ്മെൻറ് ഓപ്ഷൻ, എന്നിവയാണ് ഇതിൻറെ മേൻമകൾ.

പിഎഎല്ലിൻറെ ജീവനക്കാർക്കും വിരമിച്ച ഉദ്യോഗസ്ഥർക്കും അവരുടെ ആശ്രിതർക്കും മികച്ച വിമാനയാത്രയും ബുക്കിംഗ് അനുഭവം നൽകാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നു പിഎഎൽ ഹ്യൂമൻ ക്യാപിറ്റൽ വൈസ് പ്രസിഡൻറ് ജോ ആൻ മെലുവെൻഡ പറഞ്ഞു. ഐഫ്ളൈ സ്റ്റാഫിൻറെ വരവോടെ ഏതാനും ക്ലിക്കുകൾ കൊണ്ട് എവിടേക്കുള്ള യാത്രകൾ ബുക്ക് ചെയ്യാനും ക്യാൻസൽ ചെയ്യാനും തീയതി മാറ്റാനും സാധിക്കും. പൂർണമായ ഓട്ടോമേഷൻ, മികച്ച ബുക്കിംഗ് അനുഭവം, ലളിതമായ നടപടിക്രമങ്ങൾ എന്നിവയാണ് ഐബിഎസ് സോഫ്റ്റ് വെയറുമായി സഹകരണം ഉറപ്പാക്കാനുള്ള പ്രധാന കാരണങ്ങൾ. ഉപഭോക്തൃ സൗഹൃദവും, സങ്കീർണതകളില്ലാത്തതുമായ യാത്രാനുഭവം ജീവനക്കാർ അർഹിക്കുന്നുണ്ട്. ഇനി എഴുത്തുകുത്തുകളുടെ ഭാരം ഏറെ ഇല്ലാതാകുമെന്നും മെലുവെൻഡ പറഞ്ഞു.

ഐഫ്ളൈ സ്റ്റാഫ് ഉപയോഗിക്കുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ ഉപഭോക്താവാണ് പിഎഎൽ എന്ന് ഐബിഎസ് സോഫ്റ്റ് വെയറിലെ ഐഫ്ളൈ സ്റ്റാഫിൻറെ മേധാവിയും വൈസ് പ്രസിഡൻറുമായ വിജയ് ആർ ചക്രവർത്തി പറഞ്ഞു. ഈ സോഫ്റ്റ് വെയറിൻറെ സേവനത്തിലൂടെ പിഎഎല്ലിന് അവരുടെ സേവനം മെച്ചപ്പെടുത്താനും വാണിജ്യലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കുമെന്ന് ഉറപ്പുണ്ട്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്താനും ഇതിൻറെ പൂർണ വിനിയോഗശേഷി കൈവരിക്കാനും കഴിയുമെന്നാണ് കരുതുന്നത്.

ഏഷ്യയിലെ ആദ്യ വാണിജ്യ വിമാനക്കമ്പനിയാണ് ഫിലിപ്പൈൻ എയർലൈൻസ്. ഫിലിപ്പൈൻസിനുള്ളിൽ 33 സ്ഥലങ്ങളിലേക്കും ഏഷ്യ, ഗൾഫ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിലേക്കും പിഎഎല്ലിന് സർവീസുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...