ഐ-ഫോണ്‍ 15ന് ബുക്കിംഗ് ആരംഭിച്ചു; ആകർഷമായ മാറ്റങ്ങൾതന്നെ പ്രധാനം

Date:

Share post:

ആപ്പിളിൻ്റെ ഏറ്റവും പുതിയ സീരീസായ ഐ-ഫോണ്‍ 15-ൻ്റെ ബുക്കിംഗിന് തുടക്കമിട്ട് യുഎഇയിലെ ഏജൻസികൾ. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്‌സ് സീരീസില്‍പെട്ട ഫോണുകളുടെ ഓര്‍ഡറായിരിക്കും സ്വീകരിച്ചു തുടങ്ങുകയെന്ന് പ്രമുഖ മൊബൈല്‍ റീട്ടെയിലര്‍മാര്‍ പറഞ്ഞു.

മുൻഗണനാടിസ്ഥാനത്തിൽ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാസം 22 മുതല്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങും. സീരീസുകള്‍ക്ക് അനുസൃതമായി 3,399 മുതല്‍ 6000 ദിര്‍ഹം വരെയായിരിക്കും റീട്ടെയില്‍ വിലയെന്നും ഡീലർമാർ സൂചിപ്പിച്ചു.

അതേസമയം വലിയ മാറ്റങ്ങളാണ് പുതിയ സീരീസ് ഐ-ഫോണിൽ ഉൾപ്പെടുത്തിയിട്ടുളളത്. ആപ്പിള്‍ യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോര്‍ട്ടുകൾ ഏറ്റവും വലിയ മാറ്റമാണ്.
യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ക്ക് പകരം ടൈപ് സി പോര്‍ട്ടുകള്‍ എന്നാണ് വിശദീകരണം.

വേഗതയേറിയ പുതിയ ചിപ്സെറ്റ് A17 ഐ-ഫോണ്‍ 15ൻ്റെ പ്രത്യേകതയാണ്. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ബോഡിക്ക് പകരം ടൈറ്റാനിയം ഫിനിഷിങ്ങും വെത്യസ്തതയാണ്. കരുത്തും ഭംഗിയുമാണ് ടൈറ്റാനിയത്തിൻ്റെ പ്രത്യേകത. ഡിസ്‌പ്ലേയും ആകർഷകമാണ്. ഇന്ത്യയിൽ 2 ലക്ഷത്തിന് അടുത്താണ് ഐ-ഫോണ്‍ 15-ൻ്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...