അംബാനി കുടുംബത്തിൽ ഇപ്പോൾ കല്യാണ മേളമാണ്. ജൂലൈയിൽ മുംബൈയിൽവച്ചാണ് ആനന്ദ് അംബാനി–രാധിക മെർച്ചന്റ് വിവാഹം. വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ അംബാനി കുടുംബം സംഘടിപ്പിച്ചിരുന്നു. പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് സെലിബ്രിറ്റികൾ ജാംനഗറിലേക്ക് ഒഴുകിയെത്തി.
ആഘോഷങ്ങൾക്കിടയിൽ നിന്ന് ഇപ്പോൾ വൈറലാകുന്ന ഒരു കാഴ്ചയുണ്ട് ! ആനന്ദ് അംബാനിയുടെ വാച്ച് കണ്ട് അദ്ഭുതപ്പെടുന്ന ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന്റെ ഭാര്യയുടെ വിഡിയോ. മൂവരും തമ്മിലുള്ള സൗഹൃദ സംസാരത്തിനിടെ വാച്ച് ശ്രദ്ധയിൽപ്പെട്ടതോടെ വാച്ചിനെ കുറിച്ച് പ്രസില്ല ആനന്ദിനോട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം.
Mark Zuckerberg & his wife Priscilla was surprised to see Anant Ambani's watch. Anant was seen carrying beautiful audemars piguet royal oak open worked skeleton worth INR 14 crore. 🤑#AnantRadhikaWedding | #AnantAmbani pic.twitter.com/DEql5XFWUA
— Radhika Chaudhary (@Radhika8057) March 3, 2024
വാച്ച് നന്നായിരിക്കുന്നു എന്ന് പ്രസില്ല ആനന്ദിനോട് പറയുന്നു, താൻ അത് ഇതിനോടകം പറഞ്ഞുകഴിഞ്ഞതായി മാർക്ക് സക്കർബർഗും പ്രതികരിച്ചു. ആനന്ദ് അണിഞ്ഞ റിച്ചാർഡ് മില്ലേയുടെ വാച്ചിനെയാണ് മാർക്ക് സക്കർബർഗും ഭാര്യയും പുകഴ്ത്തിയത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഈ വാച്ചിന് പിന്നാലെയാണ് സോഷ്യൽ മീഡിയയും. എട്ട് കോടി രൂപയോളം വില വരുന്ന വാച്ചാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ടൈറ്റാനിയം, കാർബൺ ഫൈബർ ഉൾപ്പെടെ ഹൈടെക് മെറ്റീരിയൽസ് ഉപയോഗിച്ച് നിർമിക്കുന്ന വാച്ചാണ് ഇത്.