അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എല്ലാ അബ്രകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
ഡ്രൈവർമാരെ നിരീക്ഷിച്ചും ശരിയായ പെരുമാറ്റം പിന്തുടരാൻ അവരെ പ്രേരിപ്പിച്ചും സമുദ്രഗതാഗത സേവനത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
വലിയ അബ്രയിൽ 30 പേരും ചെറിയ അബ്രകളിൽ 15 പേർക്ക് വീതവും സഞ്ചരിക്കാനാകും. പാതകൾ ട്രാക്ക് ചെയ്യാൻ അബ്രയിൽ ജിപിഎസ് സംവിധാനവുമുണ്ട്. റാഷിദിയ സ്റ്റേഷനും മുഷൈരിഫ് ഏരിയയിലെ അൽ സഫിയ സ്റ്റേഷനും ഇടയിലുള്ള യാത്രക്കാരെ കൊണ്ടുപോകാനാണ് അബ്രകൾ ഉപയോഗിക്കുന്നത്.