അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി

Date:

Share post:

കേരളത്തിൽ നിരവധി വ്യാപാരികളുടേത് ഉൾപ്പെടുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം.

സിആർപിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. അക്കൗണ്ടുകൾ മരവിപ്പിച്ചാല്‍ ചെയ്താൽ ആളുകൾ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. ജ.വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. അക്കൗണ്ടുകൾ മരവിക്കപ്പെട്ട ആറ് പേർ നൽകിയ ഹർജിയാണ് പരിഗണിച്ചത്.

അതേസമയം യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് കേരള പോലീസ് നിർദേശം നൽകിയിട്ടില്ലെന്ന് കേരള പൊലീസ് വ്യക്തമാക്കി. സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈം പോർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാറുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ് നിർദേശിച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്. അക്കൗണ്ടുകൾ മരവിപ്പിത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...