കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപി യുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. തിരുവനന്തപുരം തലസ്ഥാന നഗരമായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സ്വകാര്യ ബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി.
ഹൈബി ഈഡന്‍ എം പി ലോകസഭയിൽ അവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം എന്ന പദവിയിൽ നിന്നും തിരുവനന്തപുരത്തെ മാറ്റി പകരം എറണാകുളം ആക്കണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2023 മാര്‍ച്ച് ഒൻപതിന് ലോകസഭയിൽ അവതരിപ്പിച്ച ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബില്ല് 2023 ലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
അതേസമയം ഇത് സംബന്ധിച്ച് എംപിയുടെ സ്വകാര്യ ബില്ലിമേല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യല്‍ മെമ്മോറാണ്ടത്തില്‍ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്ന കാര്യത്തെ പറ്റി കൃത്യമായി അറിയില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയ്യാറാക്കിയ ഈ ബില്ല് പ്രാവര്‍ത്തകമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ ചിലവഴിക്കേണ്ടി വരും. ഈ ആവശ്യമാണ് മുഖ്യമന്ത്രി 27ന് ഫയല്‍ പരിശോധിച്ചതിന് ശേഷം തള്ളിയത്.