തീപിടിത്തമുണ്ടായാൽ ഉടൻ തന്നെ 999 എന്ന എമർജൻസി നമ്പറുമായി ബന്ധപ്പെടണമെന്ന് ബഹ്റൈൻ. തീപിടുത്തം സംബന്ധിച്ച റിപ്പോർട്ടുകളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാനുള്ള പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കുകയോ 17641100 എന്ന നമ്പറിൽ വിളിക്കുകയോ ആണ് ചെയ്യേണ്ടത്.
ഇതോടെ തീ വിപത്തുമായി ബന്ധപ്പെട്ട വിവരം അറിയിക്കാനും അന്വേഷണങ്ങൾക്കും ഓഫിസിൽ നേരിട്ട് എത്തേണ്ട സാഹചര്യം ഒഴിവാക്കാം. ചൂടുകാലാവസ്ഥ കാരണം രാജ്യത്ത് വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീപിടിച്ച് നിരവധി അപകടങ്ങൾ ഉണ്ടാകുന്നത് സാധാരണയാണ്. സിവില്‍ ഡിഫന്‍സ് സംഘം അതിവേഗത്തിൽ എത്തി തീ നിയന്ത്രണ വിധേയമാക്കാറുണ്ടെങ്കിലും വിവരം അറിയുന്നതിന് എടുക്കുന്ന കാലതാമസം അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കാറുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.