65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യുഎഇയിലെ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തും. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2024 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.
രാജ്യത്തിന്റെ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. വാഹനങ്ങളുടെ ഭാരം സംബന്ധിച്ച ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.