യുഎഇയിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. ഇതേത്തുടർന്ന് രാജ്യത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുറം ജോലികളിൽ ഏർപ്പെടുന്നവരും വാഹനയാത്രക്കാരും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. അതിനാൽ ചില ഭാഗങ്ങളിൽ വാദികൾ നിറഞ്ഞൊഴുകിയിരുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെ ഇതേ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. നാളെ (ബുധൻ) വൈകുന്നേരം 7 മണി വരെ ചില കിഴക്കൻ, തെക്ക്, ആന്തരിക പ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് വിലയിരുത്തൽ. ഒമാൻ കടലിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നും ചില സമയങ്ങളിൽ തിരമാലകൾ ഏഴ് അടി വരെ ഉയർന്ന് കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc