അടുത്ത മൂന്ന് ദിവസങ്ങളിൽ ഒമാനിൽ താപനിലയിൽ വർധനവുണ്ടാകുമെന്നും 45 ഡിഗ്രി സെൽഷ്യസിൽ വരെ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിൽ ഘട്ടംഘട്ടമായ വർധനവാണ് ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
അതേസമയം മരുഭൂമി പ്രദേശങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഹജർ പർവതനിരകളുടെ ഭാഗങ്ങളിലുമാണ് 40 ഡിഗ്രിയിൽ കൂടുതൽ താപനില അനുഭവപ്പെടുക എന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.