കാലാവസ്ഥാ പ്രതിഭാസങ്ങൾ പലവിധമുണ്ട്. ആഗോളതാപനത്തെപ്പറ്റി ഭീതിയോടെയാണ് ശാസ്ത്രലോകം വീക്ഷിക്കുന്നത്. ഇതിനിടെ ഉഷ്ണതരംഗവും അതിശക്തമായ വരൾച്ചയും കൂടിയായതോടെ ലോകത്തെ നദികളുടെ വരൾച്ചാ വേഗം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കന്‍ െഎക്യനാടുകളിലും യുറോപ്പിലും ഏഷ്യയിലുമുളള പ്രമുഖ നദികളുടെ അവസ്ഥ വിലയിരുത്തിയാണ് പഠനം നടന്നത്. നദികളുടെ നീളവും വലുപ്പവും ക്രമാതീതമായി കുറയുകയാണെന്ന് ഗേവഷകര്‍ പറയുന്നു. ഉപഗ്രഹളുടെ ചിത്രങ്ങളും കാലാവസ്ഥാ വ്യതിയാന റിപ്പോര്‍ട്ടുകളും മറ്റും വിലയിരുത്തിയായിരുന്നു പഠനം.
വറ്റുന്ന മീഡ് തടാകം
ആഗോളതാപനത്തില്‍ മഴയുടെ അളവ് കുറഞ്ഞെന്നും നദികളില്‍നിന്നുള്ള ബാഷ്പീകരണത്തിന്റെ തോത് കൂടിയെന്നുമാണ് കണ്ടെത്തല്‍..അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലെ വരള്‍ച്ചയുടെ നേര്‍സാക്ഷ്യമാണ് കൊളോറാഡോ നദികളിലെ ജലശോഷണം. കൈവഴികൾ പാടെ വരണ്ടുപോയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. യുഎസിലെ ഏറ്റവും വലിയ ജലസംഭരണിയായ മീഡ് തടാകത്തിലെ ജലശേഷി ഇരുവര്‍ഷത്തിനകം മൂന്നിലൊന്നായി കുറഞ്ഞതും ഭീതി പരത്തുന്ന കണക്കുകളാണ്.
മെലിയുന്ന യാങ്സേ
ചൈനയിലെ യാങ്സേ നദിയും സമാന അവസ്ഥിയിലൂടെയാണ് കടന്നുപോകുന്നത്. നദിയുടെ അടിത്തട്ടുവരെ വ്യക്തമാകുന്ന വിധം വറ്റുകയാണ്. ഒമ്പതുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചാ മുന്നറിയിപ്പ് ചൈന ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. ആല്‍പ്സ് പര്‍വത നിരകളില്‍ നിന്ന് ഉത്ഭവിക്കുകന്ന റീന്‍ നദിയില്‍ ജലനിരപ്പ് 32 സെന്റിമീറ്ററായാണ് കുറഞ്ഞിട്ടുളളത്.
വരണ്ടുപോയ പോ
ചൂടേറിയ പ്രതിഭാസം യൂറോപ്പിനെ പരിഭ്രാന്തിയിലാക്കുന്നതാണ്. ഇറ്റലിയിലെ പോ നദിയിലെ വെള്ളം വറ്റിയതോടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും ബോംബുകളും കണ്ടെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. യൂറോപ്പ് നേരിട്ട ഏറ്റവും വലിയ ഉഷ്ണ തരംഗങ്ങളിലൂടെയാണ് ഫ്രാന്‍സ് കഴിഞ്ഞ മാസം കടന്നുപോയത്.
എല്‍ബേയിലെ കല്‍ക്കെട്ടുകൾ
ചെക്ക് റിപ്പബ്ലിക്കിലൂടെയും ജര്‍മനിയിലൂടെയും ഒഴുകുന്ന എല്‍ബെ നദിക്കരയിലെ കല്‍ക്കെട്ടുകൾ വേനല്‍ രൂക്ഷത പ്രകടമാക്കുന്നതാണ്. നൂറ്റാണ്ടുകൾ പഴക്കമുളള വേനലിന്‍റെ രൂക്ഷത കല്ലില്‍ കൊത്തിയിട്ട അക്ഷരങ്ങൾ ഓര്‍മ്മിപ്പിക്കുന്നു. യൂറോപ്പിന്‍റെ 47 ശതമാനം ഭാഗങ്ങളും കൊടും വരൾച്ചയിലൂടെ കടന്നുപോവുകയാണെന്ന് ഏജന്‍സികൾ വ്യക്തമാക്കുന്നു. ഇതിനിടെ സ്പെയിലിലും പോര്‍ച്ചുഗലിലുമുണ്ടായ വേനല്‍ചൂടില്‍ ആയിരങ്ങൾക്കാണ് ജീവന്‍ പൊലിഞ്ഞത്.
നൂറ്റാണ്ടുകൾ മുമ്പ് ലോകം നേരിട്ട ഭീകരമായ വരൾച്ചയുടെ കാലങ്ങൾ തിരിച്ചെത്തുകയാണെന്ന് പഠന ഏജന്‍സികൾ സൂചിപ്പിക്കുന്നു. നദികൾ വറ്റുന്നതിന് അനുസരിച്ച് വനനശീകരണം വര്‍ദ്ധിക്കുകയും കാട്ടുതീ പെരുകുകയും ചെയ്യും. കഠിന ബാഷ്പീകരണം മനുഷ്യന്‍റേയും ജീവജാലങ്ങളുടേയും നിലനില്‍പ്പിന് ഭീഷണിയാവുക മാത്രമല്ല, പ്രകൃതിയുടെ ആകെ സന്തുലിതാവസ്ഥ തകിടംമറിക്കുമെന്നാണ് മുന്നറിയിപ്പ്.