ഹ​യ്യ വി​സ വിടപറയുന്നു 

Date:

Share post:

ഫി​ഫ ലോ​ക​ക​പ്പ് ഫുട്ബാ​ൾ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചപ്പോൾ ഖത്തർ നൽകിയ മറ്റൊരു അത്ഭുതമായിരുന്നു ഹയ്യ കാർഡുകൾ. ലോകകപ്പ് വേ​ള​യി​ൽ ആ​രാ​ധ​ക​ർ​ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള ഏക ഉപാധിയായിരുന്നു ഹ​യ്യ. പിന്നീട് ഇത് ഹയ്യ വിസ, ഹയ്യ വിത്ത് മി വിസ എന്നിങ്ങനെയുമായി. ഈ വിസകളു​ടെ സാ​ധു​ത ശ​നി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ക്കുകയാണ്. ഫെ​ബ്രു​വ​രി 10ഓ​ടെ ഈ ​വി​സ​ക്കാർക്ക് രാജ്യത്തേ​ക്കു​ള്ള എ​ൻ​ട്രി അ​വ​സാ​നി​ച്ചി​രു​ന്നു. മാത്രമല്ല, ഹയ്യ വി​സ​യി​ൽ രാ​ജ്യ​ത്ത്‌ താമസിക്കുന്നവർ ശ​നി​യാ​ഴ്ച​യോ​ടെ ഖ​ത്ത​റി​ൽ ​നി​ന്ന് മ​ട​ങ്ങ​ണമെന്നും നിർദേശമുണ്ട്. അ​ല്ലാ​ത്ത പ​ക്ഷം ഇവർ പി​ഴ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഈ ​വ​ർ​ഷം ജ​നു​വ​രി 10നും 24​നു​മാ​യി അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്. പി​ന്നീ​ട്, ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ മത്സരങ്ങൾക്ക് കൂടി ഖത്തർ വേദിയായതോടെ ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി കാലാവധി ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​ക​പ്പി​ന് പി​ന്നാ​ലെ വി​നോ​ദ സ​ഞ്ചാ​ര​സാ​ധ്യ​ത​ക​ളെ മുന്നിൽകണ്ട് 2022 ജ​നു​വ​രി​യി​ൽ ഹ​യ്യ വി​സ​യു​ടെ ക​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ചു. കൂടാതെ, വി​ദേ​ശ കാ​ണി​ക​ളാ​യ ഹ​യ്യ വി​സ ഉ​ട​മ​ക​ൾ​ക്ക് ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഖ​ത്ത​റി​ലെ​ത്തി​ക്കുന്നതിന് വേണ്ടി ‘ഹ​യ്യ വി​ത് മി’ എന്ന പുതിയ ​വി​സ​യും രാജ്യം അ​നു​വ​ദി​ച്ചു. ഇ​തു​വ​ഴി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്കണക്കിന് ആളുകളാണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഖ​ത്ത​ർ സ​ന്ദ​ർ​ശിച്ചത്.

എന്നാൽ ആരും വിഷമിക്കേണ്ടതില്ല. ലോ​ക​ക​പ്പ് ഹ​യ്യ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും വി​ദേ​ശി​ക​ൾ​ക്ക് ഇ​നി​യും ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കുന്നതിന് വേണ്ടി നി​ര​വ​ധി വി​സ​ക​ൾ ല​ഭ്യ​മാ​ണ്. ഹ​യ്യ ടു ​ഖ​ത്ത​ർ ആ​പ് വ​ഴി​യോ ഹ​യ്യ പോ​ർ​ട്ട​ൽ വ​ഴി​യോ വി​വി​ധ വി​സ​ക​ൾ​ക്കായി അ​പേ​ക്ഷി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യിച്ചിട്ടുണ്ട്. ദോ​ഹ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ വി​സ കാ​റ്റ​ഗ​റി​ക​ളാ​ണ് ഹ​യ്യ പോ​ർ​ട്ട​ലിൽ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ടൂ​റി​സ്റ്റ് വി​സ (എ1), ​ജി.​സി.​സി റെ​സി​ഡ​​ൻ​റ് വി​സ (എ2), ​ഇ.​ടി.​എ (എ3), ​ജി.​സി.​സി പൗ​ര​ന്മാ​രു​ടെ കൂ​ടെ വ​രു​ന്ന​വ​ർ​ക്കു​ള്ള എ4 ​വി​സ എ​ന്നി​ങ്ങ​നെ​യു​ള്ള വി​സ​ക​ളാ​ണ് ഹ​യ്യ പോ​ർ​ട്ട​ലി​ലും ഹ​യ്യ ടു ​ഖ​ത്ത​ർ ആ​പ്പി​ലും അധികൃതർ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എ ​വ​ൺ വിസ

എ​ല്ലാ രാ​ജ്യ​ക്കാ​ർ​ക്കും ല​ഭ്യ​മാ​യ വി​സ​യാ​ണ് എ ​വ​ൺ വിസ. വിസ അ​നു​വ​ദി​ച്ചാ​ൽ 100 റി​യാ​ൽ അ​ട​ക്ക​ണം. കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സ​ത്തെ സാ​ധു​ത​യു​ള്ള വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ പാ​സ്‌​പോ​ർ​ട്ട് നിർബന്ധമാണ്. കൂ​ടാ​തെ ഖ​ത്ത​റി​ലെ താ​മ​സം സ്ഥി​രീ​ക​രി​ക്കു​ന്ന രേ​ഖയും ഇതിനോടൊപ്പം ഹാജരാക്കണം. സിം​ഗി​ൾ എ​ൻ​ട്രി, നോ​ൺ റീ​ഫ​ണ്ട​ബി​ൾ, കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്ന​തും എ1 ​വി​സ​യു​ടെ സ​വി​ശേ​ഷ​ത​കളാണ്.

എ2 ​കാ​റ്റ​ഗ​റി വി​സ

എ​ല്ലാ പ്ര​ഫ​ഷ​നു​ക​ളി​ലും ജോലി ചെയ്യുന്ന ജി.​സി.​സി നി​വാ​സി​ക​ൾ​ക്കാ​യു​ള്ള​താ​ണ് ഈ വിസ. വിസ അം​ഗീ​കാ​ര​ത്തി​നു ശേ​ഷം 100 റി​യാ​ൽ ഫീ​സായി അ​ടയ്​ക്ക​ണം. ഖ​ത്ത​റി​ലെ താ​മ​സം സ്ഥി​രീ​ക​രി​ക്കു​ന്ന രേ​ഖയും ഇതിനോടൊപ്പം സമർപ്പിക്കേണ്ടത് നി​ർ​ബ​ന്ധ​മാ​ണ്. സിം​ഗി​ൾ എ​ൻ​ട്രി, നോ​ൺ റീ​ഫ​ണ്ട​ബി​ൾ, കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യി​ല്ല എ​ന്നി​വ എ2 ​വി​സ കാ​റ്റ​ഗ​റി​ക്കും ബാ​ധ​ക​മാ​ണ്.

ഇ.​ടി.​എ അ​ഥ​വാ എ ​ത്രീ വി​സ

അ​മേ​രി​ക്ക, കാ​ന​ഡ, ഷെ​ങ്ക​ൻ മേ​ഖ​ല, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സാ​ധു​വാ​യ വി​സ​യോ താ​മ​സാ​നു​മ​തി​യോ ഉ​ള്ള​വ​ർ​ക്കാ​ണ് ഈ വിസ ല​ഭി​ക്കു​ക. മൂ​ന്ന് മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള പാ​സ്‌​പോ​ർ​ട്ട്, 100 റി​യാ​ൽ ഫീ​സ് എ​ന്നി​വ​യാ​ണ് ഇ​തി​നാ​വ​ശ്യ​മാ​യി വരുന്നത്. ജി.​സി.​സി പൗ​ര​ന്മാ​രു​ടെ കൂ​ടെ വ​രു​ന്ന​വ​ർ​ക്കു​ള്ള എ ​ഫോ​ർ വി​സ​യാ​ണ് അ​വ​സാ​ന​ത്തെ കാ​റ്റ​ഗ​റി. അ​പേ​ക്ഷ​ക​ർ അ​വ​രു​ടെ ജി.​സി.​സി പൗ​ര​നാ​യ സ്‌​പോ​ൺ​സ​റോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​ന് ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താൻ കഴിയും. കു​റ​ഞ്ഞ​ത് മൂ​ന്നു മാ​സ സാ​ധു​ത​യു​ള്ള പാ​സ്‌​പോ​ർ​ട്ട്, 100 റി​യാ​ൽ എ​ന്നി​വ ഈ ​കാ​റ്റ​ഗ​റി​ക്കാ​ർ​ക്കും നിർബന്ധമാണ്. സിം​ഗി​ൾ എ​ൻ​ട്രി, നോ​ൺ റീ ​ഫ​ണ്ട​ബി​ൾ എ​ന്നി​വ​യാ​ണ് എ ത്രീ വിസയുടെ മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ.

അതേസമയം ഈ ​വി​സ​ക​ൾ സ​ന്ദ​ർ​ശ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മായേ ഉ​പ​യോ​ഗി​ക്കാ​വൂ. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും തൊ​ഴി​ൽ വി​സ​ക​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ല്ലാ വി​സ​ക​ളു​ടെ​യും സാ​ധു​ത കു​റ​ഞ്ഞ​ത് 30 ദി​വ​സ​മാ​യി​രി​ക്കും. സ​ന്ദ​ർ​ശ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നിറവേറ്റുക എന്നതിനപ്പുറം എല്ലാവർക്കും ഖ​ത്ത​റി​ലേ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തു​ക​ എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...