എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയശതമാനം സംബന്ധിച്ച ചർച്ചയാണ് സാമൂഹിക മാധ്യമങ്ങളിൽ നടന്നുകൊണ്ടിരുന്നത്. വിജയശതമാനം സംബന്ധിച്ച്നടൻ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. നേരിട്ട് അല്ലാതെയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്എസ്എൽസി ഫലം സംബന്ധിച്ച് ഹരീഷ് പേരടി പ്രതികരിക്കുന്നത്.
ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറുമെന്നാണ് ഹരീഷ് പേരടി പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു…അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും. അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും. എല്ലാവർക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം..എല്ലാ അറിവുകളും ആരെയും തോൽപ്പിക്കാനാവരുത്..തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ. നിങ്ങൾ ജയിച്ചവർ ആവുകയുള്ളു. യഥാർത്ഥ വിജയികൾ ആവുകയുള്ളു.