മക്കയേയും മദീനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈൻ ട്രെയിൻ വഴി നിരവധി വിശ്വാസികളാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒരൊറ്റ ദിവസം യാത്രചെയ്തത് 41,000-ത്തിലധികം യാത്രക്കാരാണ്. ഇത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഈ വർഷത്തെ റംസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ അടുത്ത വെള്ളിയാഴ്ച മൊത്തം 120 സർവ്വീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. സൗദി അറേബ്യയിലെ രണ്ട് പുണ്യ നഗരങ്ങൾ ഉൾകൊള്ളുന്ന മക്കയേയും മദിനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ 2018 ലാണ് ആരംഭിച്ചത്. തുറമുഖ നഗരമായ ജിദ്ദ, റാബിഗ് എന്നിവ വഴിയാണ് ഹറമൈൻ ട്രെയിൻ യാത്ര. 450 കിലോമീറ്റർ ദൈർഘൃമുള്ള സർവീസ് പ്രതിവർഷം 60 ദശലക്ഷം യാത്രക്കാരെ എത്തിക്കാൻ ലക്ഷൃമിട്ടുള്ളതാണ്.
ഈ വർഷത്തെ റംസാനിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റാൻ 1.3 ദശലക്ഷം സീറ്റുകളുമായി 2,700-ലധികം ട്രിപ്പുകളാണ് ഹറമൈൻ ട്രെയിൻ സേവനം ആസൂത്രണം ചെയ്തത്.