ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസെന്ന് മന്ത്രാലയം

Date:

Share post:

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർത്ഥാടകർക്ക് ഉംറ കമ്പനികൾ നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ഹജ്ജ്-ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 350 ഉംറ കമ്പനികൾക്കാണ് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ അത് 550 ആയി ഉയർത്താനും മന്ത്രാലയം തീരുമാനിച്ചു.

ഉംറ തീർത്ഥാടകരുടെ താമസ കാലാവധി പരമാവധി 90 ദിവസമാണ്. അത്രയും ദിവസത്തേക്കുള്ള സേവനങ്ങളാണ് ഉംറക്കെത്തുന്നവർ ബുക്ക് ചെയ്യേണ്ടത്. സൗദിയിലെത്തുന്നവരുടെ താമസം, യാത്ര, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കണം.
വിസ ലഭിച്ച ശേഷം തീർത്ഥാടകർ സൗദിയിലേയ്ക്ക് വരുന്നതിന് മുമ്പ് നുസുക് ആപ്ലിക്കേഷൻ വഴി ഉംറക്കും റൗദ ശരീഫിൽ നമസ്കാരത്തിനും നിർബന്ധമായും ബുക്ക് ചെയ്യേണ്ടതാണ്. ഉംറക്ക് അനുമതി എടുത്ത് ആറു മണിക്കൂറിനകം സൗദി അറേബ്യയിൽ പ്രവേശിക്കണം. യാത്രാ സമയക്രമങ്ങളിൽ മാറ്റം വരികയാണെങ്കിൽ ബുക്കിങ് കാൻസൽ ചെയ്ത് പിന്നീട് വീണ്ടും ബുക്ക് ചെയ്യേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചു.

തീർത്ഥാടകർ സൗദിയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും അവരെത്തുന്ന വിമാനത്താവളങ്ങളിൽ നിന്ന് കൊണ്ടുപോകാനുള്ള ബസുകളും ഉംറ കമ്പനികൾ തയ്യാറാക്കണം. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തീർത്ഥാടകരെ മടക്കയാത്രയ്ക്ക് തയ്യാറാക്കണമെന്നും അല്ലാത്തപക്ഷം തീർത്ഥാടകരുടെ യാത്രയും മറ്റു സേവനങ്ങളും കൊണ്ടുവന്ന കമ്പനികളുടെ ഉത്തരവാദിത്വത്തിലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...