ഹജ്ജ് തീര്‍ത്ഥാടരെ വരവേല്‍ക്കാനൊരുങ്ങി മക്കയും മദീനയും. ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിലെ ആദ്യഘട്ട ശുചീകരണ ജോലികൾ പുരോഗമിക്കുന്നു. തീര്‍ത്ഥാടകര്‍ക്കായി പുണ്യസ്ഥലങ്ങൾ തയാറാക്കുന്നതും ഭൂപ്രതലങ്ങൾ നിരപ്പാക്കുന്നതും സംബന്ധിച്ച ജോലികളാണ് പുരോഗമിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളും മുന്നോട്ട് പോവുകയാണെന്ന് നഗരസഭ അറിയിച്ചു.
മാലിന്യമുക്തമാക്കുന്നതിനൊപ്പം പകര്‍ച്ചവ്യാധി നിയതന്ത്രണ ശുചീകരണങ്ങൾക്കും പ്രാധാന്യം നല്‍കുന്നുണ്ട്. സുഗമമായ തീര്‍ത്ഥാടനത്തിനുളള ഒരുക്കങ്ങളാണ് നടക്കുന്നത്. വിവിധ ഘട്ടങ്ങളായി നടക്കുന്ന പ്രവര്‍ത്തനങ്ങൾക്ക് നിരവധി തൊഴിലാളികളെ നഗരസഭ നിയോഗിച്ചുകഴിഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമാകാന്‍ തയ്യാറാകുന്ന തൊഴിലാളികൾക്ക് അവസരങ്ങളും നഗരസഭ നല്‍കുന്നുണ്ട്.
പുണ്യസ്ഥലങ്ങളിലെ തെരുവുകൾ വ്യത്തിയാക്കുന്നതിനൊപ്പം വിപുലമായ മാലിന്യ സംഭര കേന്ദ്രങ്ങളും ക്രമീകരിച്ചു. താത്കാലിക ഭൂഗര്‍ഭ മാലിന്യ സംഭരണികളും വലിയ കംപ്രസര്‍ ട്രെയിലറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 138 ഭൂഗര്‍ഭ മാലിന്യ സംഭരണികളാണ് സ്ഥാപിച്ചത്. പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ പദാർഥങ്ങൾ ഉപയോഗിച്ചാണ് ശുചീകരണ ജോലികളെന്ന് മക്ക മുനിസിപ്പാലിറ്റി മേയർ എൻജി. മുഹമ്മദ് ബാഹാരിസ് വ്യക്തമാക്കി.