കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജിന് അവസരമൊരുങ്ങുന്നു

Date:

Share post:

ഹജ്ജിനുള്ള പ്രായപരിധി സൗദി ഒഴിവാക്കി. കൊവിഡ് പശ്ചാത്തലത്തിൽ പ്രായപരിധി 65ൽ താഴെയാക്കിയ തീരുമാനം സൗദി സർക്കാർ പിൻവലിക്കുകയാണ്. ഇതോടെ കേരളത്തിൽ നിന്നടക്കം കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജ് നിർവഹിക്കാൻ കഴിയും. ഹജ്ജിനോ ഉംറയ്‌ക്കോ എത്തുന്ന വനിതാ തീർത്ഥാടകർക്കൊപ്പം രക്തബന്ധു ഉണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇനി മുതൽ ഏത് വിസയുമായി വരുന്നവർക്കും ഉംറ നിർവഹിക്കാൻ അനുമതിയുണ്ട്.

പ്രായപരിധി പിൻവലിക്കുന്ന അറിയിപ്പ് സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിന് സൗദി ഹജ്ജ് മന്ത്രാലയം നൽകിയിട്ടുണ്ട്. മുൻപ് 70 വയസ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് എത്താൻ കഴിഞ്ഞിരുന്നു. വീണ്ടും അത് സാധ്യമാകുന്നതോടെ നിരവധിയാളുകൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക.

കഴിഞ്ഞ തവണ ഇത് 65 ആയി കുറച്ചിരുന്നു. 20 ലക്ഷത്തോളം പേരായിരുന്നു ഓരോ വർഷവും ഹജ്ജിനെത്തുക. കൊവിഡ് പ്രോട്ടോകോൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഇത് പത്ത് ലക്ഷമാക്കി സൗദി ഭരണകൂടം കുറച്ചിരുന്നു. ഇതോടെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷത്തിൽ നിന്ന് കുറഞ്ഞതോടെ ആനുപാതികമായി കേരളത്തിലും കുറവ് വന്നു.

12,000 ത്തോളം പേർ വന്നിരുന്നത് 5,000 ആയി ചുരുങ്ങി. പ്രായപരിധി പിൻവലിച്ചതിനൊപ്പം പഴയ ക്വാട്ടയും പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നത്. 2023 ജൂൺ അവസാനമാണ് അടുത്ത ഹജ്ജ് സമയം. മക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് മസ്ജിദുൽ ഹറമിൽ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...