ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ നഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളില്‍ നിന്ന് ലൈസന്‍സ് അപേക്ഷകള്‍ വര്‍ധിച്ചുവരികയാണ്. റജബ് മാസം അവസാനം വരെ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും ഉസാമ സൈത്തൂനി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഉസാമ സൈത്തൂന്നി പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 1.8 ദശലക്ഷം പേരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്.
അതേസമയം ജൂണിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള തയ്യാറെടുപ്പുകൾ സൗദി അറേബ്യ ആരംഭിച്ചു.