ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കണം, പാർലമെന്റ് സ്ഥിരം സമിതിയുടെ ശുപാർശ

Date:

Share post:

ഗൾഫ് മേഖലയിലേക്കുള്ള ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നിരന്തരമായ ശ്രമം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് വിദേശകാര്യവുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ നൽകി. ഗൾഫിലെ ഇന്ത്യൻ എംബസികൾ വ്യോമയാന മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് വിമാനക്കമ്പനികളുമായി സ്ഥിരമായി ചർച്ച നടത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. വിവിധ രാജ്യങ്ങളിലെ വ്യോമയാനരംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പുവച്ചിരിക്കുന്ന കരാർ കാലാനുസൃതമായി വിലയിരുത്തണമെന്നും ബിജെപി ലോക്സഭാംഗമായ പി.പി ചൗധരി അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി.

പാർലമെന്റ് സ്ഥിരം സമിതിയുടെ മറ്റ് ശുപാർശകൾ

∙ കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ സമഗ്രമായ പദ്ധതി നടപ്പിലാക്കണം

∙ വിദേശത്തുവച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ലളിതമാക്കണം

∙ ഗൾഫ് രാജ്യങ്ങളിലെ തന്റേതല്ലാത്ത കാരണത്താൽ ജയിൽ ശിക്ഷ അടക്കമുള്ള ശിക്ഷാനടപടികൾ നേരിടുന്നവരുടെ ചെറിയ പിഴത്തുക നൽകാൻ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐസിഡബ്ല്യുഎഫ്) ഉപയോഗിക്കണം

∙ അനധികൃത റിക്രൂട്മെന്റ് ഏജൻസികൾക്കെതിരെ പരിശോധനയും ശിക്ഷാനടപടികളും കർശനമാക്കണം

∙ വിദേശകാര്യമന്ത്രാലയം നടത്തുന്ന തൊഴിൽ മാർക്കറ്റ് പഠനം ഉടൻ പൂർത്തിയാക്കിയതിന് ശേഷം വിവരങ്ങൾ പൊതുവിടത്തിൽ പങ്കുവയ്ക്കണം. ഗൾഫിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വരുംവർഷങ്ങളിലെ സാധ്യതകൾ മനസ്സിലാക്കാൻ ഇത് സഹായിക്കും.

∙ ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ഔദ്യോഗിക ചർച്ചകൾ എത്രയും വേഗം ആരംഭിക്കണം

∙ യുഎഇ, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളിലെ പേയ്മെന്റ് സംവിധാനവുമായി യുപിഐ ബന്ധിപ്പിക്കാനുള്ള നടപടി ഊർജിതമാക്കണം. കുവൈറ്റുമായുള്ള ബന്ധം ശക്തമാക്കുകയും വേണം.

∙ ഇന്ത്യയുടെ യുഎൻ രക്ഷാസമിതി അംഗത്വത്തിന് വേണ്ടി കുവൈറ്റ്, സൗദി, ഖത്തർ‌ എന്നീ രാജ്യങ്ങളുടെ പിന്തുണ നേടാൻ നയതന്ത്ര ഇടപെടൽ കാര്യക്ഷമമാക്കണം

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...