ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗീകാരം നൽകി. മസ്‌കറ്റിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഗൾഫ് അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ്, യുഎഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സായിഫ് സായിദ് അല്‍ നഹ്‌യാന്‍, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് സഊദ് അല്‍ സഊദ്, ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ പങ്കെടുത്തു.
ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ. പുതിയ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയെ അൽ ബുദൈവി അഭിനന്ദിച്ചു, ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും ജിസിസി നേതാക്കളുടെ അടുത്ത സഹകരണത്തിനും വിവേകപൂർണ്ണമായ നിർദ്ദേശങ്ങൾക്കും തെളിവാണെന്നും വിശേഷിപ്പിച്ചു. യോഗത്തിൽ ഗൾഫ് ആഭ്യന്തര മന്ത്രിമാർ ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങളെ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും ഉദ്ഘാടനം ചെയ്തു.
ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ട്രാഫിക് നിയമലംഘനങ്ങളെ ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതി ട്രാഫിക് സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന സംരംഭങ്ങളിലൊന്നാണെന്ന് അൽ ബുദൈവി ഊന്നിപ്പറഞ്ഞു. പുതുതായി സ്ഥാപിതമായ സംവിധാനം ജിസിസി രാജ്യങ്ങളിലുടനീളമുള്ള പൗരന്മാർക്ക് വിപുലമായ ഏകീകൃത ട്രാഫിക് സേവനങ്ങൾ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജിസിസി രാജ്യങ്ങൾ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയും സമൃദ്ധിയും കൈവരിച്ചിട്ടുണ്ടെന്നും അവരുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രാദേശികവും ആഗോളവുമായ അംഗീകാരം നേടിയിട്ടുണ്ടെന്നും അൽ ബുദൈവി ഊന്നിപ്പറഞ്ഞു.
🔺| "أقرَّ أصحاب المعالي والسمو مواضيع هامة أبرزها:
١- التأشيرة السياحية الخليجية الموحدة.
٢- ربط المخالفات المرورية إلكترونيًا بين دول المجلس.
٣- إعداد استراتيجية شاملة لمكافحة المخدرات."👤|بيان الأمين العام معالي جاسم البديوي عقب الاجتماع الـ40 لأصحاب السمو والمعالي وزراء… pic.twitter.com/zo8OFXAs03
— Hala FM | هلا أف أم (@Halafmradio) November 8, 2023