മാലിന്യത്തിൽ നിന്ന് ഫാഷനബിൾ വസ്ത്രം തയ്യാറാക്കിയ മൂന്ന് ദുബായ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര റീസൈക്ലിംഗ് മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ലണ്ടനിലെ ജങ്ക് കൗച്ചർ വേൾഡ് ഫൈനൽസിൽ തങ്ങളുടെ തനതായ ഡ്രസ് ഡിസൈനായ ‘കാൻഡിലിഷ്യസ്’ അവതരിപ്പിക്കാൻ ഇടം നേടിയിരിക്കുകയാണ് സ്വിസ് ഇന്റർനാഷണൽ സ്‌കൂൾ ദുബായിലെ (എസ്‌ഐഎസ്‌ഡി) ഗ്രേഡ് 8 വിദ്യാർത്ഥികൾ.
വയലറ്റ്, സച്ച, മിയ എന്നിവർ 13-നും 14-നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. പാസ്ത പാക്കേജിംഗ്, ചിപ്പ് ബാഗുകൾ, ഫുഡ് ലേബലുകൾ, പോപ്‌സിക്കിൾ സ്റ്റിക്കുകൾ എന്നിങ്ങനെ വലിച്ചെറിയുന്ന മാലിന്യം വ്യത്തിയാക്കിയെടുത്താണ് ഇവർ മനോഹരമായ ഗൗണുകൾ തീർത്തിരിക്കുന്നത്.
ദിവസവും നിരവധി പാക്കേജുചെയ്ത ഭക്ഷണങ്ങളാണ് ഉത്പാദിപ്പിക്കുന്നത്, ആ പൊതികളെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഇന്നത്തെ മലിനീകരണത്തിന്റെ ആഘാതം വളരെ വലുതാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കും മാലിന്യങ്ങൾ, ഇത്തരമൊരു സന്ദർഭത്തിൽ നിന്നാണ് ഞങ്ങൾ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. 13 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികളെ റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ആഗോള റീസൈക്കിൾ ഫാഷൻ മത്സരമാണ് ജങ്ക് കൗച്ചർ.