ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ സർക്കാർ. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള നമ്പറുകളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പശ്ചിമേഷ്യയെ മുഴുവൻ ആശങ്കയിലാക്കി ഇസ്രായേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുകയാണ്. നാല് പലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. കൂടാതെ ഓപറേഷൻ അൽ-അഖ്സ ഫ്ളഡ് ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി.