ലോകത്തെ ഒരു വിരൽത്തുമ്പിൽ അമ്മാനമാടുന്ന ഗൂഗിളിന് ഇന്ന് 25 വയസ് തികയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻകുതിപ്പാണ് 2023 ഇൽ ലക്ഷ്യമിടുന്നത്. സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്. സഹപാഠികളായ ലാറി പേജും സെർജി ബ്രിനും ഒരുമിച്ച് ഒരു സേർച്ച് എഞ്ചിൻ രൂപീകരിച്ചു. മുൻപ് ഉണ്ടായിരുന്ന സെർച്ച് എൻജിനുകളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത പേജുകളിലേക്ക് എളുപ്പമെത്താൻ കണക്ടിങ് ലിങ്കുകൾ ഉപയോഗിക്കുന്ന രീതിയാണ് അവർ അവലംബിച്ചത്.
അതുവരെ ഇന്റർനെറ്റ് ലോകം അടക്കി വാണ സെർച്ച് എൻജിനുകളുടെ കുത്തക തകർക്കാൻ ഞൊടിയിടയിൽ ഇവർ കണ്ട് പിടിച്ച ഗൂഗിളിനായി. അക്കാദമിക് സമൂഹത്തിനുപകാരപ്പെട്ടതോടെ, ഗൂഗിളിന്റെ വളർച്ച തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. ആൽഫബെറ്റ് എന്ന വലിയ മാതൃഗ്രൂപ്പിന് കീഴിലാണ് ഗൂഗിളിപ്പോൾ പ്രവർത്തിക്കുന്നത്.
അതേസമയം നൂറിലേറെ ഉത്പ്പന്നങ്ങളും സർവീസുകളും ഇന്ന് ഗൂഗിളിനുണ്ട്. നിലവിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യയോടുകൂടിയ സെർച്ച് ടൂൾ ഗൂഗിൾ വികസിപ്പിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. പുതിയ സാങ്കേതിക വിദ്യയിലൂടെ അന്വേഷിക്കുന്ന വിവരങ്ങളുടെ സംഗ്രഹ രൂപം ,ചിത്രങ്ങൾ ഉൾപ്പെടെ ലഭിക്കും എന്നതാണ് പ്രത്യേകത. മാത്രമല്ല ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് ചുവട് വയ്ക്കുന്ന ഗൂഗിളിന്റെ തലപ്പത്ത് ഇന്ത്യക്കാരനായ സുന്ദർ പിച്ചെയാണെന്നതിൽ ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന നിമിഷമാണ്.