ഇടപാടുകൾ ഇനി ഈസിയല്ല, ഫീസ് ഈടാക്കാൻ ഒരുങ്ങി ഗൂഗിൾ പേ

Date:

Share post:

ഇടപാടുകൾ ഇനി ഈസിയായി നടത്താൻ കഴിയില്ലെന്ന സൂചന നൽകി ഗൂഗിൾ പേ. മൊബൈൽ റീച്ചാർജുകൾക്ക് ഗൂഗിൾ പേ 3 രൂപ കൺവീനിയൻസ് ഫീ ഈടാക്കി തുടങ്ങി എന്ന് കാണിച്ച് ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

അതേസമയം പേടിഎം, ഫോൺപേ തുടങ്ങിയ മറ്റ് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഗൂഗിൾ പേയെ വ്യത്യസ്തവും ജനപ്രിയവുമാക്കുന്ന ഘടകങ്ങളിൽ ഒന്നായിരുന്നു പണം നൽകാതെ നടത്താവുന്ന ഇടപാടുകൾ. എന്നാൽ വർഷങ്ങളായി ഉപയോക്താക്കൾക്ക് ഫ്രീ സർവീസ് അനുവദിച്ചിരുന്ന ഗൂഗിൾ പേ ആണ് ഇപ്പോൾ പണം ഈടാക്കുന്നത്.

നിലവിൽ മൊബൈൽ റീചാർജിംഗിന് മാത്രമാണ് ആപ്പ് പണമീടാക്കുന്നത് എന്നാണ് വിവരം. മുകുൾ ശർമ എന്ന ട്വിറ്റർ ഉപയോക്താവാണ് കൺവീനിയൻസ് ഫീയെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജിയോ റീചാർജ് ചെയ്ത മുകുളിന് 3 രൂപ കൺവീനിയൻസ് ഫീ നൽകേണ്ടി വന്നുവെന്ന് ട്വീറ്റിൽ പറയുന്നു. നൂറ് രൂപ വരെയുള്ള റീചാർജുകൾക്ക് കൺവീനിയൻസ് ഫീ ഇല്ല. നൂറിന് മുകളിലേക്ക് റീചാർജ് തുകയ്ക്കനുസരിച്ച് കൺവീനിയൻസ് തുക വർധിക്കുകയും ചെയ്യും.

എന്നാൽ കൺവീനിയൻസ് ഫീയെ കുറിച്ച് ഗൂഗിൾ പേ നിലവിൽ പ്രതികരിച്ചിട്ടില്ല. പക്ഷെ,നവംബറിൽ അപ്‌ഡേറ്റ് ചെയ്ത സേവന നിബന്ധനകളിൽ ഗൂഗിൾ ഫീസിനെ കുറിച്ച് കമ്പനി പരാമർശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...