ജീവനക്കാരുടെ വര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ച് അവരെ ഓഫിസിലേക്കെത്തിക്കാൻ വമ്പൻ ഓഫറുകളുമായി ഗൂഗിൾ. ജീവനക്കാരെ എങ്ങനെയെങ്കിലും ഓഫിസിലെത്തിക്കാനാണ് ഗൂഗിൾ പാടുപെടുന്നത്.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കാമ്പസിലെ ഗൂഗിളിന്റെ ഓഫീസിൽ തന്നെയുള്ള ഹോട്ടലില്‍ ഡിസ്കൗണ്ട് നിരക്കില്‍ വേനല്‍ക്കാല സ്പെഷ്യല്‍ താമസമാണ് ജീവനക്കാര്‍ക്കായി ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 240 ഫുള്ളി ഫര്‍ണിഷ്ഡ് മുറികളാണ് ഇവയെല്ലാം.
സെപ്റ്റംബര്‍ മൂന്നു മുതലാണ് ഈ ഓഫര്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണം. അതേസമയം കമ്പനിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് സീസണല്‍ ഡിസ്കൗണ്ടായി ഒരു രാത്രിക്ക് 99 ഡോളര്‍ നല്കി ഹോട്ടലില്‍ താമസിക്കാവുന്നതാണ്. ഇതിലൂടെ ഹൈബ്രിഡ് മോഡലിലേക്ക് മാറാനാണ് ഗൂഗിളിന്റെ ശ്രമം. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികളിലെ ജീവനക്കാർ വര്‍ക്ക് അറ്റ് ഹോം ജോലികളിലേക്ക് മാറിയത്.