ദുബായിൽ സ്വകാര്യ മേഖലയിലെ അധ്യാപകർക്ക് 2024 ഒക്ടോബർ 15 മുതൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. ദുബായിലെ സ്വകാര്യനഴ്‌സറികൾ, സ്കൂളുകൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കാണ് ഗോൾഡൻ വിസ അംഗീകാരം നൽകുക.
കഴിവുള്ള അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കാനും വിദ്യഭ്യാസ നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നത് പുതിയ തീരുമാനം. ദുബായുടെ ഭാവി മെച്ചപ്പെുത്തുന്നതിൽ അധ്യാപകരുടെ പങ്കിനെ ആദരിക്കുക എന്ന ലക്ഷ്യവും പിന്നിലുണ്ടെന്ന് കെഎച്ച്ഡിഎ വ്യക്തമാക്കി.
സ്കൂൾ പ്രിൻസിപ്പൽമാരും നേതാക്കളും, കൊച്ചു കുട്ടികുളുടെ കേന്ദ്രങ്ങളിലെ മാനേജർമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് മേധാവികൾ, അധ്യാപകർ (സ്കൂളുകളിൽ നിന്നും ECC കളിൽ നിന്നും) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ ഫാക്കൽറ്റികൾക്കും മുതിർന്ന ഭരണ നേതാക്കൾക്കും അവസരം ഉപയോഗപ്പെടുത്താം.
ECC മാനേജർമാർ, പ്രിൻസിപ്പൽമാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് മേധാവികൾ എന്നിവർക്കുള്ള ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഒരു അഡ്വാൻസ്ഡ് ബിരുദം, അല്ലെങ്കിൽ പ്രസക്തമായ പ്രൊഫഷണൽ യോഗ്യതകൾ എന്നിവ ഉണ്ടായിരിക്കണം. ഗ്രാൻ്റുകൾ, മത്സരങ്ങൾ അല്ലെങ്കിൽ ഫെലോഷിപ്പുകൾ വഴിയുള്ള അംഗീകാരം നേടിയവർക്കും മുൻഗണനയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc