യുഎഇയിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 0.75 ദിർഹമാണ് കുറഞ്ഞത്. നിലവിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 311 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 288 ദിർഹം, 21 കാരറ്റിന് 278.75 ദിർഹം, 18 കാരറ്റിന് 239.0 ദിർഹം എന്നിങ്ങനെയാണ് വില. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 313.5 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നിരുന്ന സ്വർണ വില ചൊവ്വാഴ്ച ഗ്രാമിന് 1.5 ദിർഹം കുറഞ്ഞിരുന്നു. തുടർന്നാണ് ഇന്നും വിലയിൽ നേരിയ കുറവ് ഉണ്ടായിരിക്കുന്നത്.
ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 2,568.49 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ സ്വർണ വില കുറഞ്ഞും കൂടിയും നിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ വിലയിൽ എന്ത് മാറ്റമാണ് ഉണ്ടാകുക എന്ന് പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.