പൊന്നിന് പൊള്ളും വില. ചരിത്രത്തില്‍ ആദ്യമായി അരലക്ഷത്തിന് മുകളിൽ എത്തിയിരിക്കുകയാണ് സ്വർണ്ണവില. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 6,300 രൂപയായി.
ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വർണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.
ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ്ണ വില റെക്കാഡ് നിലവാരത്തിലെത്തിയിരുന്ന കാഴ്ചയാണ് മാർച്ച് മാസം ആദ്യം മുതൽ തന്നെ കാണാൻ കഴിഞ്ഞത്. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽ പേർ എത്തിയിട്ടുണ്ടെങ്കിലും വിൽപനയിൽ ഇത് പ്രതിഫലിക്കില്ലെന്നാണ് സൂചന.