സംസ്ഥാനത്ത് റെക്കോർഡ് വേഗത്തിലാണ് സ്വർണ്ണ വില കുതിച്ചുയരുന്നത്. അരലക്ഷവും കടന്ന് മുന്നേറുകയാണ് സ്വർണ്ണവില. പവന് 400 രൂപ കൂടി 51,680 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി 6,460 രൂപയായി. അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നു.
സംസ്ഥാനത്ത് സ്വർണവില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 57,000 രൂപ നൽകേണ്ടിവരും. സ്വര്‍ണവില ഇന്നലെയും കൂടിയിരുന്നു. പവന് 600 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന് 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് വീണ്ടും വില വർധനവ് തുടരുന്നത്.
അന്താരാഷ്ട്രതലത്തില്‍ വില കൂടിയതാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടാന്‍ കാരണം.ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്. സ്വര്‍ണവില ഇനിയും വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 85 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.