മെയ് 2-ന് നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദാക്കി.
ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉടനടി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിനുമായി കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും എയർലൈൻ ട്വീറ്റ് ചെയ്തു.
മെയ് 2-നാണ് ഗോ ഫസ്റ്റ് അതിന്റെ ഫ്ലൈറ്റുകൾ റദ്ദാക്കുകയും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്യുകയും ചെയ്തു. മെയ് 10-ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽമൊറട്ടോറിയം ഏർപ്പെടുത്തുകയും ഒരു ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെ (IRP) നിയമിക്കുകയും ചെയ്തു.