ഗോ ഫസ്റ്റ്, ജെറ്റ് എയര്‍വേസ് വിമാനക്കമ്പനികളുടെ എയര്‍ലൈൻ കോഡുകള്‍ എടുത്തുകളഞ്ഞതായി റിപ്പോര്‍ട്ട്. കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണു കോഡുകള്‍ നഷ്ടപ്പെട്ടത്. ഈ മാസം മേയില്‍ ഗോ ഫസ്റ്റ് വാണിജ്യ വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ചിരുന്നു. കമ്പനി വീണ്ടും പ്രവര്‍ത്തനസജ്ജമായാല്‍ കോഡുകള്‍ പുനഃസ്ഥാപിക്കുമെന്ന് അയാട്ട കമ്യൂണിക്കേഷൻസ് മേധാവി അറിയിച്ചു.
കോഡുകള്‍ നഷ്ടപ്പെട്ടത് കമ്പനികളുടെ ടിക്കറ്റ്, റിസര്‍വേഷൻ സേവനങ്ങളെ ബാധിക്കും. കടക്കെണിയിലായതിനെത്തുടര്‍ന്ന് ജെറ്റ് എയര്‍വേസ് 2019ല്‍തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.
ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ (അയാട്ട) നല്‍കുന്ന ജി 8, 9 ഡബ്ള്യു കോഡുകള്‍ കമ്പനികള്‍ക്കു നഷ്ടപ്പെട്ടതായി ഫൈനാൻഷല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.