ഗ്ലോബൽ എൻട്രി പ്രോഗ്രാമിൻ്റെ ഭാഗമായുള്ള കരാറിൽ ഒപ്പുവച്ച് യു.എ.ഇയും യു.എസും. എമിറാത്തികൾക്ക് അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കാനുള്ള നീക്കത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിലാണ് കരാർ ഒപ്പിട്ടത് . കരാർ 2024 ഒക്ടോബറോടെ പ്രാബല്യത്തിലെത്തും
ഗ്ലോബൽ എൻട്രി പ്രോഗ്രാമിന് അപേക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന എമിറാത്തി പൗരന്മാർക്ക് യുഎസിലെയും മറ്റ് രാജ്യങ്ങളിലെയും 75 വിമാനത്താവളങ്ങളിൽ ഗ്ലോബൽ എൻട്രി സംവിധാനം ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും. എങ്കിലും, ഗ്ലോബൽ എൻട്രിയിൽ പങ്കെടുക്കുന്നവർ ഇപ്പോഴും രാജ്യത്ത് പ്രവേശിക്കുന്നതിന് സാധുവായ യുഎസ് വിസ കൈവശം വച്ചിരിക്കണം.
സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം യുഎസിലേക്കുള്ള യാത്രക്കാരുടെ വരവ് പ്രക്രിയ വേഗത്തിലാക്കാനും പ്രോഗ്രാം സഹായിക്കും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനത്തോടനുബന്ധിച്ചാണ് കരാറിൽ ഒപ്പുവെച്ചത്. ഉഭയകക്ഷി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാണിജ്യവും യാത്രയും സുഗമമാക്കുന്നതിനുമുള്ള പങ്കാളിത്ത ശ്രമങ്ങളിലെ മറ്റൊരു ചുവടുവെപ്പാണ് ഈ ക്രമീകരണമെന്ന് യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc