വീണ്ടും ഒത്തുകൂടി 80 കളിലെ താരങ്ങൾ. നടി പൂർണിമ ഭാഗ്യരാജാണ് ഒത്തുകൂടലിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുഹാസിനി മണിരത്നം, റഹ്മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ ശോഭന, ഭാനു ചന്ദർ എന്നിവരെ ചിത്രത്തിൽ കാണാം.
“പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനർജീവൻ ലഭിച്ച പോലെ,” എന്ന അടിക്കുറിപ്പോടെയാണ് പൂർണിമ ചിത്രം പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ജലജ, അംബിക,മേനക,കാർത്തിക, മഞ്ജു പിള്ള,വിന്ദുജ മേനോൻ, ചിപ്പി, സോന നായർ,ശ്രീലക്ഷ്മി എന്നിവരും ഒത്തുകൂടിയിരുന്നു.
2009ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും നേരത്തെ തീരുമാനിച്ച പ്രകാരം ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാവരും എത്താറുള്ളത്.